Home Health കോവിഡ് മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് ഗുരുതര വീഴ്ച: കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോവിഡ് മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് ഗുരുതര വീഴ്ച: കേന്ദ്ര ആരോഗ്യ മന്ത്രാലയം

123
0

കോവിഡ് മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കേരളത്തിനു ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മരണങ്ങള്‍ ദിവസേന കൃത്യമായി റിപ്പോര്‍ട്ടു ചെയ്യണമെന്നും മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.

മരണങ്ങള്‍ താമസിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്ത് മരണങ്ങള്‍ കൂടുന്നുവെന്ന തെറ്റായ ചിത്രം പ്രചരണം ഉണ്ടാക്കുന്നുവെന്നും കത്തില്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് സമാന വിഷയം ചൂണ്ടിക്കാടി കേന്ദ്രം കേരളത്തിന് കത്തയച്ചിരുന്നു.

എന്നാല്‍ വിഷയത്തില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കേന്ദ്രം വീണ്ടും കത്തയച്ചത്. ജൂലൈ മാസത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്ത 441 കോവിഡ് മരണങ്ങളില്‍ 117 എണ്ണം കേരളം പിന്നീടാണ് സ്ഥിരീകരിച്ചത്.

 

Previous articleപെരിന്തല്‍മണ്ണയില്‍ കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് ഇരട്ടജീവപര്യന്തം
Next articleബിഹാറില്‍ പടക്കം പൊട്ടിത്തെറിച്ച് 6 മരണം; കെട്ടിടം തകര്‍ന്നു