സൗദിയിൽ ഇനി ട്രെയിൻ നിയന്ത്രിക്കാൻ വനിതകളും. 31 വനിത ലോക്കോ പൈലറ്റുകളാണ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്. ജനുവരിയിലാണ് ലോക്കോ പൈലറ്റ് പരിശീലനം ആരംഭിച്ചിരുന്നത്.
ആദ്യഘട്ട പരിശീലനമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇപ്പോള്‍ അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലീനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
ഈ പരിശീലനം കൂടെ പൂർത്തിയാകുന്നതോടെ ഇവര്‍ സൗദി നഗരങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെയാണ് മുഴുവൻ പരിശീലനവും പൂർത്തിയാക്കുന്നത്.