വേനല്‍ മഴയ്ക്കിടയിലും യുഎഇയില്‍ അന്തരീക്ഷ താപനില കൂടുന്നു. രാജ്യത്ത് വീണ്ടും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് . അല്‍ ഐനിലെ സൈ്വഹാനില്‍ രേഖപ്പെടുത്തിയ 51 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനില.
ഇതിന് മുമ്പ് ജൂണ്‍ 23നാണ് ഉയര്‍ന്ന താപനില രാജ്യത്ത് രേഖപ്പെടുത്തിയത്. അന്ന് ദഫ്റ മേഖലയിലെ ഔതൈദില്‍ 50.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില. അതേസമയം യുഎഇയിലെ ഏറ്റവും താഴ്നന്ന താപനിലയും ഇന്ന് അല്‍ ഐനില്‍ തന്നെയാണ് രേഖപ്പെടുത്തിയത്.
അല്‍ ഫോഹയില്‍ രേഖപ്പെടുത്തിയ 26.2 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴയിലെ ഏറ്റവും താഴ്ന്ന ചൂട്. ഓഗസ്റ്റ് 14 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ദക്ഷിണ, കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.