Home Gulf ഒമാനില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത നിര്‍ദ്ദേശം

ഒമാനില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത നിര്‍ദ്ദേശം

133
0
ഒമാനില്‍ ബുധനാഴ്ച വരെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  മണിക്കൂറില്‍ 40-80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, വടക്ക് -തെക്ക് ശര്‍ഖിയ, മസ്‌കത്ത്, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലും അല്‍ഹജര്‍ പര്‍വത നിരകളിലും മഴ ലഭിക്കും. വിവിധ പ്രദേശങ്ങളില്‍ 30 മുതല്‍ 80മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും വാദികള്‍ മുറിച്ചു കടക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായാണ് ഒമാനിലും ശക്തമായ മഴ ലഭിക്കുന്നത്.  വാദികള്‍ നിറഞ്ഞുകവിയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Previous articleഎല്‍ഡിഎഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നത്; പിജെ ജോസഫ് 
Next articleസ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല; പവന് 37,520 രൂപ