റിയാദ്- സൗദി ഏവിയേഷന്‍ ക്ലബിന്റെ ചെറുവിമാനം അസീര്‍ പ്രവിശ്യയിലെ തീര പ്രദേശമായഅദീരക്കടുത്ത് കടയില്‍ തകര്‍ന്നു വീണു. അപകടത്തില്‍ ക്യാപ്റ്റനും സഹപ്രവര്‍ത്തകനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.38ന് അല്‍ ഹുദൈദയിലെ ഏവിയേഷന്‍ ക്ലബ്ബിന്റെ എയര്‍സ്ട്രിപ്പിന് സമീപം കടലില്‍ അപകടമുണ്ടായത്. ഹരീദയിലെ ഏവിയേഷന്‍ ക്ലബ്ബ് റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തൊട്ടടുത്തുള്ള കടലില്‍ 30 മീറ്ററോളം അകലെ വീഴുകയായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഏവിയേഷന്‍ അന്വേഷണ ഓഫീസ് അറിയിച്ചു.