Home Gulf ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക്കുകള്‍ നിരോധിച്ച് ഷാര്‍ജ

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക്കുകള്‍ നിരോധിച്ച് ഷാര്‍ജ

67
0
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഷാര്‍ജ. 2024 ജനുവരി ഒന്നുമുതല്‍ പൂര്‍ണമായും നിരോധനം നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടമെന്നോണം ഒക്ടോബര്‍ ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് 25 ഫില്‍സ് ഈടാക്കും
എമിറേറ്റ് എക്സിക്യുട്ടീവ് കൗണ്‍സില്‍ പുറത്തിറക്കിയ പ്രമേയം അനുസരിച്ച്, 2024 ജനുവരി 1 മുതല്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം മള്‍ട്ടി യൂസ് ബാഗുകളും മറ്റ് ബദലുകളും മറ്റ് ബദല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.
നിരോധനം നടപ്പാക്കുന്നതിനുള്ള പദ്ധതികളും നയങ്ങളും രൂപീകരിക്കാന്‍ നഗരസഭാ കാര്യവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒന്നിലധികം ഉപയോഗവും പരിസ്ഥിതി സൗഹൃദവുമായ ബാഗുകളിലേക്ക് മാറാന്‍ താമസക്കാരെ സഹായിക്കുന്നതിന് ഉപഭോക്തൃ ബോധവല്‍ക്കരണ പരിപാടികളും നടത്തും.
Previous articleസിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം;  സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിക്കും
Next articleചക്രവാതചുഴി; കേരളത്തില്‍ ഇന്നും ശക്തമായ മഴ