മുഹമ്മദ് നബിയെക്കുറിച്ചുള്ള നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്താന്‍ കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചു.
വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയ്ക്കു ശേഷം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി വരികയെന്നാണ് റിപ്പോര്‍ട്ട്. ഫഹാഹീല്‍ ഏരിയയിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കുത്തിയിരിപ്പ് സമരങ്ങളോ പ്രകടനങ്ങളോ പാടില്ലെന്ന കുവൈറ്റിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനാലാണ് നടപടി.