അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.
ചൊവ്വാഴ്ച രാവിലെ മുതലാണ് യുഎഇയുടെ പല ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടത്. തുടര്‍ന്നാണ് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്.
വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. റോഡുകളിലെ ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസും ട്വീറ്റ് ചെയ്തു.
ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ ദൃശ്യമാവുന്ന വേഗപരിധിയായിരിക്കണം പാലിക്കേണ്ടത്. ബുധനാഴ്ചയും രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞിനുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീര മേഖലയിലും ഉള്‍പ്രദേശങ്ങളിലുമാണ് പ്രധാനമായും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.