Home Gulf ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നു; ആശങ്കയില്‍ പ്രവാസികള്‍

ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നു; ആശങ്കയില്‍ പ്രവാസികള്‍

103
0

വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നതിന്റെ ആശങ്കയില്‍ പ്രവാസികള്‍. അവധിക്കാലം അവസാനിക്കാറായതോടെ തിരിച്ച് പോകാനുള്ള ഒരുക്കത്തിലാണ് മിക്കവരും. അതിനിടെയാണ് ടിക്കറ്റ് നിരക്ക് വര്‍ധന. ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്താന്‍ ഒമാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളെയാണ് പലരും ആശ്രയിക്കുന്നത്.

കേരള സെക്ടറുകളില്‍ നിന്ന് യുഎഇയിലേക്കുള്ള നിരക്കിന്റെ പകുതി തുകയ്ക്ക് ഒമാനിലേക്ക് ടിക്കറ്റുകള്‍ ലഭിക്കും. ഒമാന്‍ വഴിയുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റ് നിരക്കിന് പുറമെ ഒമാന്‍ സന്ദര്‍ശക വിസയും ആവശ്യമാണ്.

കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് 600700 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. ഒമാനിലെ ഓണ്‍ അറൈവല്‍ വിസയെടുത്ത് ബസിന് ദുബൈയില്‍ എത്തിയാല്‍ പോലും ചെലവ് കുറവാണ്. യുഎഇ വിസയുള്ളവര്‍ക്ക് ഒമാനിലെ ഓണ്‍ അറൈവല്‍ വിസ 60 ദിര്‍ഹത്തില്‍ താഴെ ലഭിക്കുകയും ചെയ്യും. താഴ്ന്ന വരുമാനമുള്ള പ്രവാസികള്‍ പലരും ഈ വഴിയാണ് വരുന്നത്.

 

Previous articleഎന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അധ്യാപകന്റെ ലൈംഗികാധിക്ഷേപം
Next articleകൃഷി നഷ്ടം; 140,000 ഉള്ളി സൗജന്യമായി നല്‍കി കര്‍ഷകന്‍