Home Gulf യുഎഇയില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

യുഎഇയില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

115
0
യുഎഇയില്‍ വരും ദിവസങ്ങളില്‍ പല സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍. ജൂലൈ 26 ചൊവ്വാഴ്ച മുതല്‍ ജൂലൈ 28 വ്യാഴാഴ്ച വരെ അന്തരീക്ഷം ഭാഗികമായും പൂര്‍ണമായും മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെ മഴയ്ക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ കിഴക്ക്, വടക്ക് ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന മഴമേഘങ്ങള്‍ പിന്നീട് തീരപ്രദേശത്തേക്കും പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ചയോടെ താപനിലയിലും മേഘങ്ങളിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചില സമയങ്ങളില്‍ നേരിയ കാറ്റ് വീശാനും ചിലപ്പോള്‍ ഇത് ശക്തമാകാനും സാധ്യതയുണ്ട്. കാറ്റില്‍ പൊടിപടലങ്ങള്‍ നിറയുന്നത് ദൂരക്കാഴ്ചയെ ബാധിക്കാനും കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അബുദാബി: മഴ തുടരുന്ന പശ്ചാത്തലത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡിലെ മാറി വരുന്ന വേഗപരിധികള്‍ പാലിക്കണമെന്നും അബുദാബി പൊലീസ് ട്വീറ്റ് ചെയ്തിരുന്നു.
Previous articleസ്വര്‍ണവിലയില്‍ മാറ്റമില്ല; പവന്  37,520 രൂപ
Next articleഇന്ത്യന്‍ കായിക രംഗത്തിന് ഇത് അപൂര്‍വ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി