യുഎഇയില്‍ എല്‍ജിബിടി ഉത്പന്നങ്ങള്‍ക്ക് ആമസോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ആമസോണ്‍ എല്‍ജിബിടി വിഭാഗവുമായി ബന്ധപ്പെട്ട സെര്‍ച്ച് റിസള്‍ട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വവര്‍ഗ്ഗാനുരാഗിയാകുന്നത് ക്രിമിനല്‍ കുറ്റമായി കരുതുന്ന രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. അതിനാല്‍ ഭരണകൂടം തന്നെ ഇത്തരം ഉല്‍പ്പങ്ങള്‍ നിയന്ത്രിക്കാന്‍ ആമസോണിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു കമ്പനി എന്ന നിലയില്‍ എല്‍ജിബിടിക്യൂഎ പ്ലസ് ആളുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന് തെന്നയാണ് തങ്ങള്‍ വിശ്വസിക്കുന്നെതെന്ന് ആമസോണ്‍ വക്താവ് പറഞ്ഞു. എന്നാല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങള്‍ നിയന്ത്രണം പാലിക്കേണ്ടതിനാലാണ് ഇത്തരം ഒരു നിയന്ത്രണം എന്നും അദ്ദേഹം പറഞ്ഞു.