Home Gulf യു എ ഇയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു

യു എ ഇയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു

34
0
യു എ ഇയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു. ജൂലൈ 1ന് മുമ്പ് ഒരു സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7000 ദിർഹം പിഴ ചുമത്തുമെന്ന് മാനവവിഭവ ശേഷി ശേഷി അറിയിച്ചു. അൻപതിൽ അധികം   ജീവനക്കാരുള്ള സ്വകാര്യ കമ്പനി  രണ്ട് ശതമാനം സ്വദേശികളെ  ജോലിക്ക് നിയമിക്കണം എന്നാണു നിയമം  .  ഓരോ ആറുമാസവും  ഒരു   ശതമാനം എന്ന കണക്കിലായിരിക്കണം നിയമനം. സ്വദേശി വൽക്കരണവിഭവത്തിന്റെ തുകയിലും പിഴയിലും മാറ്റമില്ലെങ്കിലും വാർഷിക പരിശോധന അർദ്ധ വാർഷിക പരിശോധനയായി എന്നത് പുതിയതായി വന്ന പ്രധാന മാറ്റമെന്നും മാനവ ശേഷി മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ അവാർ  അറിയിച്ചു. അതെ സമയം ജൂലൈ 1ന് മുമ്പ് ഒരു സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7000 ദിർഹം പിഴ ചുമത്തുമെന്ന് മാനവവിഭവ ശേഷി ശേഷി അറിയിച്ചു. നേരത്തെ ഒരു വർഷത്തെ മുഴുവൻ കണക്കെടുപ്പിനു ശേഷമായിരുന്നു നടപടി . എന്നാൽ ഇനി മുതൽ അർധ വാർഷിക കണക്കെടുപ്പ് നടത്തി പിഴ ഈടാക്കും. കമ്പനിയിലെ ജീവനക്കാരുടെ മൊത്തം എണ്ണത്തിന്റെ 1 ശതമാനം കണക്കാക്കി ആളൊന്നിന് 7000 ദിർഹം പിഴ. കണക്കു പ്രകാരം 10 സ്വദേശികൾക്ക് നിയമനം നൽകേണ്ട സ്ഥാപനമാണെങ്കിൽ, 7000 ദിർഹം പിഴ നൽകേണ്ടിവരുമെന്ന് മാനവവിഭവ ശേഷി അറിയിച്ചു. സ്വദേശിവൽക്കരണം നടത്താത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം വിവിധ കമ്പനികളിൽ നിന്ന് 40 കോടി ദിർഹം ഈടാക്കിയിരുന്നു. കഴിഞ്ഞ 2 ശതമാനം സ്വദേശിവൽക്കരണം വർഷം പൂർത്തിയാക്കാത്ത കമ്പനികൾ ജൂലൈ 1 ആകുമ്പോഴേക്കും 3% സ്വദേശിവൽക്കരണം കൈവരിക്കണം. വർഷം 2% എന്ന നിരക്കിൽ 2027 ആകുമ്പോഴേക്കും സ്വകാര്യ കമ്പനികളിൽ 10% സ്വദേശിവൽക്കരണം അധികൃതർ നൽകുന്നു.
Previous articleഐ-ലീഗ്: ഗോകുലം കേരള എഫ്‌ സി പഞ്ചാബ് എഫ്‌സിയെ നേരിടും
Next articleനാഗ്പൂര്‍ ടെസ്റ്റ്: ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു