Home Gulf കൊവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത് 4.23 ലക്ഷം പേര്‍

കൊവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത് 4.23 ലക്ഷം പേര്‍

102
0
Passenger airplane taking of at sunrise

കൊവിഡ് സൃഷ്ടിച്ച് ആഘാതങ്ങളില്‍ നിന്നും പല രാജ്യങ്ങളും ഇതുവരെ മോചിതരായിട്ടില്ല. കൊവിഡ് മൂലം പലര്‍ക്കും അവരുടെ തൊഴില്‍ നഷ്ടമായി. അങ്ങനെ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ വളരെ വലുതാണ്. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാരാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

2020 ജൂണ്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കുകളാണിത്. ഇവരില്‍ പകുതിയിലേറെയും യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആകെ 4,23,559 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. ഇവരില്‍ 1,52,126 പേര്‍ യുഇഎയില്‍ നിന്നും 1,18,064 പേര്‍ സൗദി അറേബ്യയില്‍ നിന്നും 51,206 പേര്‍ കുവൈത്തില്‍ നിന്നും 46,003 പേര്‍ ഒമാനില്‍ നിന്നും 32,361 പേര്‍ ഖത്തറില്‍ നിന്നുമാണ് തിരിച്ചെത്തിയത്.

 

Previous article‘എന്തിന് ഞങ്ങള്‍ ആലപ്പുഴക്കാരുടെ തലയില്‍ കെട്ടിവെക്കുന്നു’; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ ചെന്നിത്തല
Next articleബി.എസ്.എന്‍.എല്ലില്‍ ഒന്നരലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി