Home Entertainment പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന് തീയറ്ററുകളിലേക്ക്

പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന് തീയറ്ററുകളിലേക്ക്

103
0

സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന് തീയറ്ററുകളിലേക്ക് എത്തും. സംവിധായകന്‍ വിനയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും, കന്നടയിലും, ഹിന്ദിയിലും, ഉള്‍പ്പടെ പാന്‍ ഇന്ത്യന്‍ സിനിമയായാണ് ചിത്രം എത്തുന്നത്.

കയാദു ലോഹര്‍ ആണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്‌ക്രീനില്‍ എത്തുക. വന്‍ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Previous articleബിജു മേനോന്‍ നായകനാകുന്ന’ ഒരു തെക്കന്‍ തല്ല് കേസിലെ’ എന്തര് എന്ന പാട്ട് പുറത്തിറങ്ങി
Next articleഐഎന്‍എസ് വിക്രാന്ത് കാണാനെത്തി മോഹന്‍ലാല്‍; ചിത്രങ്ങള്‍