ബോക്‌സ് ഓഫീസില്‍ കത്തിക്കയറി ഉലക നായകന്‍ കമല്‍ ഹാസന്റെ വിക്രം. വെറു പത്ത് ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 300 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നു.
ഇന്ത്യയില്‍ നിന്നു മാത്രം 210 കോടിയാണ് ചിത്രത്തിന്റെ നേട്ടം. തമിഴ്നാട്ടില്‍ നിന്നും 127 കോടി വിക്രം ഇതിനകം നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 31 കോടിയാണ് ചിത്രം നേടിയത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 25 കോടിയും കര്‍ണാടകത്തില്‍ നിന്ന് 18.75 കോടിയും ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് 8.25 കോടി എന്നിങ്ങനെയാണ് ഇന്ത്യന്‍ ബോക്സ് ഓഫീസിലെ കണക്കുകള്‍.
2019നു ശേഷം ഒരു തമിഴ് ചിത്രം ആദ്യമായാണ് 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ഡിസ്‌നി. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്
കമല്‍ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ഡ്രാമയാണ്. റോളക്സ് എന്ന വില്ലന്‍ കഥാപാത്രമായി സൂര്യ അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.