Home Entertainment  ‘ബ്രൂസ് ലീ’യുടെ പേരില്‍ വരുന്ന കാസ്റ്റിങ്ങ് വാര്‍ത്തകള്‍ വ്യാജം, വിശ്വസിക്കരുതെന്ന് ഉണ്ണി മുകുന്ദന്‍

 ‘ബ്രൂസ് ലീ’യുടെ പേരില്‍ വരുന്ന കാസ്റ്റിങ്ങ് വാര്‍ത്തകള്‍ വ്യാജം, വിശ്വസിക്കരുതെന്ന് ഉണ്ണി മുകുന്ദന്‍

56
0
പുതിയ സിനിമയായ ‘ബ്രൂസ് ലീ’യുടെ പേരില്‍ വരുന്ന കാസ്റ്റിങ്ങ് വാര്‍ത്തകള്‍ വ്യാജമാണെന്ന് ഉണ്ണി മുകുന്ദന്‍. തന്റെ സിനിമകളുടെ അപ്‌ഡേറ്റുകള്‍ എല്ലാം അതാത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നും അത്തരത്തില്‍ അല്ലാത്ത വാര്‍ത്തകള്‍ പങ്കുവെക്കരുതെന്നും അദ്ദേഹം അറിയിച്ചു.
ഉണ്ണിയുടെ കുറിപ്പ്
‘ബ്രൂസ് ലീ’ എന്ന സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഒന്നും ഷെയര്‍ ചെയ്യരുത് എന്ന് വിനീതമായി എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ബ്രൂസ് ലീ ആയാലും ഷെഫീക്കിന്റെ സന്തോഷം ആയാലും എന്റെ മറ്റേത് സിനിമയായാലും അതിന്റെ കാസ്റ്റിങ്, മറ്റു അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ അതാത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നതാണ്.
ബ്രൂസ് ലീയില്‍ ബിഗ് ബോസ് സീസണ്‍ നാലിലൂടെ പ്രശസ്തനായ ഡോ.റോബിന്‍ രാധാകൃഷ്ണന്‍ വില്ലനാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റോബിന്‍ ആരാധകര്‍ അത് ആഘോഷമാക്കുകയും ചെയ്തു. ‘എവരി ആക്ഷന്‍ ഹാസ് കോണ്‍സിക്വുവന്‍സ്’ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്.
Previous articleമല്‍സ്യത്തൊഴിലാളി സമരം മുന്‍കൂട്ടി തയാറാക്കിയത്; മുഖ്യമന്ത്രി 
Next articleവ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്