Home Entertainment ടൈറ്റാനിക് നടന്‍ ഡേവിഡ് വാര്‍ണര്‍ അന്തരിച്ചു

ടൈറ്റാനിക് നടന്‍ ഡേവിഡ് വാര്‍ണര്‍ അന്തരിച്ചു

83
0
ടൈറ്റാനിക് നടന്‍ ഡേവിഡ് വാര്‍ണര്‍ (80) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. യുകെയിലെ നോര്‍ത്ത്‌വുഡ് ഡെന്‍വില്ലെ ഹാളില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം.
‘ടൈറ്റാനിക്കില്‍’ സ്പൈസര്‍ ലവ്ജോയ് എന്ന കഥാപാത്രത്തെയാണ് വാര്‍ണര്‍ അവതരിപ്പിച്ചത്. ജൂലൈ 24 ഞായറാഴ്ച ലണ്ടനില്‍ വെച്ചായിരുന്നു വാര്‍ണറുടെ അന്ത്യം എന്ന് കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. അവസാന നാളുകള്‍ ലണ്ടനിലെ ഡാന്‍വില്ലെ ഹില്ലിലായിരുന്നു വാര്‍ണറുടെ താമസം.
1941ല്‍ മാഞ്ചസ്റ്ററില്‍ ജനിച്ച ഡേവിഡ് വാര്‍ണര്‍ ‘ലിറ്റില്‍ മാല്‍ക്കം’, ‘ട്രോണ്‍’, ‘ടൈം ബാന്‍ഡിറ്റ്‌സ്’, ‘സ്റ്റാര്‍ ട്രെക്ക്’, ‘ദി ഫ്രഞ്ച് ലിറ്റില്‍ വുമണ്‍’ തുടങ്ങി നിരവധി സിനിമകള്‍ ചെയ്തു. 70 കളിലും 80 കളിലും പ്രശസ്തനായ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായിരുന്നു അദ്ദേഹം. 1981ല്‍ മസാദ എന്ന ടെലിവിഷന്‍ മിനിസീരിയലിലെ പോംപോണിയസ് ഫാല്‍ക്കോയെ അവതരിപ്പിച്ചതിന് ഒരു മിനിസീരിയലിലോ സ്പെഷ്യലിലോ മികച്ച സഹനടനുള്ള എമ്മി അവാര്‍ഡ് നേടി.
Previous articleവട്ടിയൂര്‍ക്കാവ് സിപിഎം-ഡിെൈവഫ്‌ഐ സംഘര്‍ഷം: രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍
Next articleഒ.ടി.ടിക്ക് സിനിമ നല്‍കുന്നത് നിയന്ത്രിക്കണം; നിബന്ധനകളുമായി തിയറ്റര്‍ ഉടമകള്‍