ചിറ്റേത്ത് ഫിലിം ഹൗസിന്റെ ബാനറില്‍ രാജു ഗോപി ചിറ്റേത്ത് നിര്‍മ്മിച്ച ചിത്രം സാന്റാക്രൂസിന്റെ രസകരമായ ടീസര്‍ നടന് ടൊവിനോ തോമസ് പുറത്തിറക്കി. ടീസറിന് സമൂഹ മാധ്യമങ്ങളില്‍, പ്രത്യേകിച്ച് യുവ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ജനപ്രീതിയാണ് ലഭിക്കുന്നത്. ജോണ്സണ് ജോണ്‍ ഫെര്‍ണാണ്ടസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള റൊമാന്റിക് ചിത്രമാണ് സാന്റാക്രൂസ്. ചിത്രത്തില്‍ നൂറിന് ഷെരീഫ്, അനീഷ് റഹ്മാന്, രാഹുല്‍ മാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സാന്റാക്രൂസ്’ എന്ന നൃത്ത സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
സംഗീതം, നൃത്തം, പ്രണയം, എന്നിവയെല്ലാം ചേര്‍ന്നതാണ് സിനിമ. സിനിമയുടെ ഇതുവരെയുള്ള എല്ലാ പോസ്റ്ററുകളും അപ്ഡേറ്റുകളും വളരെയധികം പ്രതീക്ഷയോടെയും പ്രശംസയോടെയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, കിരണ്‍ കുമാര്‍, മേജര്‍ രവി, സോഹന്‍ സീനുലാല്‍, അരുണ്‍ കലാഭവന്‍, അഫ്സല് അചല്‍ എന്നിവരടങ്ങിയ ഒരു മികച്ച താരനിരയും സാന്റാക്രൂസില്‍ ഉണ്ട്.
നൃത്തത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമയിലെ അതിമനോഹരമായ നൃത്തസംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് സെല്‍വി, ശ്രീജിത്ത് കെ പി, അയ്യപ്പദാസ് വി പി, അനീഷ് റഹ്മാന് എന്നിവര്‍ ചേര്‍ന്നാണ്. എസ് സെല്‍വകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന സാന്റാക്രൂസിന്റെ എഡിറ്റിംഗ് കണ്ണന് മോഹന്‍, മേക്കപ്പ് ചെയ്യുന്നത് റോണക്സ് സേവ്യര്‍. നയന ശ്രീകാന്ത് വസ്ത്രാലങ്കാരവും ആക്ഷന്‍ കൊറിയോഗ്രഫി മാഫിയ ശശിയുമാണ്. സാന്റാക്രൂസിന്റെ കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂടും പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്രീകുമാര്‍ ചെന്നിത്തലയുമാണ്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍: സംഗീത ജനചന്ദ്രന്.