ദുല്‍ഖര്‍ ചിത്രം ‘സീതാരാമ’ത്തിന് യു എ യില്‍ പ്രദര്‍ശനവിലക്ക്. ദുല്‍ഖര്‍ സല്മാന് നായകനാകുന്ന റൊമാന്റിക് ചിത്രം സീതാരാമം ആഗസ്റ്റ് അഞ്ചിന് തീയേറ്ററുകളില്‍ റിലീസിന് ഒരുങ്ങവെയാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സിനിമയില്‍ മതവികാരം വ്രണപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ സീതാരാമത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
സീതാരാമത്തിന്റെ നിര്‍മ്മാതാക്കള്‍ മന്ത്രാലയത്തില്‍ റീ സെന്‍സറിനായി അപേക്ഷിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്മാന് ചിത്രങ്ങള്‍ക്ക് ജിസിസി രാജ്യങ്ങള്‍ വലിയ വിപണിയാണുള്ളത്.വിലക്ക് നീക്കിയില്ലെങ്കില്‍ അത് ബോക്സ് ഓഫീസ് കളക്ഷനില്‍ സ്വാധീനം ചെലുത്തുമെന്നുമാണ് കരുതപ്പെടുന്നത്.