മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷൈന്‍ ടോം ചാക്കോ. സിനിമാ വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന് എന്നാണ് നടന് പറഞ്ഞത്.
അവര്‍ക്ക് സിനിമയെ പറ്റിയൊന്നും ചോദിക്കേണ്ട കാര്യമില്ല. ആള്‍ക്കാരെ തമ്മില്‍ അടിപ്പിക്കുക, പ്രശ്നമുണ്ടാക്കുക, ആള്‍ക്കാരെ ഓടിപ്പിക്കുക, ചാടിപ്പിക്കുക അങ്ങനത്തെ പരിപാടികളാണ് അവര്‍ക്ക് താല്പര്യം എന്നും ഷൈന്‍ പറഞ്ഞു.
ജേണലിസം പഠിച്ച പിള്ളേരാണെന്നാണ് ഞാന്‍ വിചാരിച്ചത്. ഇത് ഓണ്‍ലൈന്‍ ചാനലുകള്‍ ക്യാമറ കൊടുത്ത് വിടുന്ന പിള്ളേരാണ്. നമ്മള് ചെയ്യുന്ന സിനിമകളെ കുറിച്ചോ പ്രമേയത്തെ കുറിച്ചോ അവര്‍ക്ക് അറിയണ്ട. അവര്‍ ആ പടം പോലും കേറി കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.