തന്റെ സിനിമ ജീവിതത്തില്‍ ഉണ്ടായ മറക്കാനാകാത്ത അനുഭവങ്ങള്‍ പങ്കുവെച്ച് നടന് സായി കുമാര്‍. ഷൂട്ടിംഗിനിടെ മമ്മൂട്ടി സംഭവിച്ച അപകടത്തെക്കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ബലൂണ്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ബുള്ളറ്റില്‍ പോകുന്നതിനിടയാണ് വണ്ടി മറിഞ്ഞ് മമ്മൂട്ടിക്ക് പരിക്ക് പറ്റിയത്. കൈയ്ക്കും മുഖത്തിനും പരിക്കു പറ്റിയിരുന്നു.
അപകട സ്ഥലത്ത് വെച്ച് തന്നെ തന്റെ മുഖത്തിന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. പിന്നീട് നടന്ന ഷൂട്ടിങ്ങില്‍ മമ്മൂട്ടിയുടെ നെറ്റിയില്‍ ടൗവ്വല് കെട്ടിയാണ് അഭിനയിച്ചത്. മുറിവ് മറയ്ക്കാനായിരുന്നു അങ്ങനെ ചെയ്തത്. ചിത്രത്തില്‍ ബലൂണ്‍ കച്ചവടക്കാരനായണ് അദ്ദേഹം എത്തിയത്. അതുകൊണ്ട് തന്നെ ആ തലയിലെ കെട്ട് വൃത്തികെടായി മാറിയിരുന്നില്ല.’ സായികുമാര്‍ പറഞ്ഞു.