നടി നിത്യ മേനോനെതിരെ സോഷ്യൽ മീഡിയ വഴി വൈറലായ സന്തോഷ് വര്‍ക്കി. തന്റേത് ട്രൂ ലൗ ആണെന്നും താൻ ഇതുവരെ അവരെ മോശം കണ്ണിലൂടെ കണ്ടിട്ടില്ലെന്നും സന്തോഷ് വർക്കി പറയുന്നു.
താൻ വിളിച്ചിട്ട് ഒരിക്കൽ പോലും നിത്യ ഫോൺ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനോടായിരുന്നു ഇയാളുടെ പ്രതികരണം.
സന്തോഷ് വര്‍ക്കി തന്നെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞതിനെതിരെ നിത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും മാതാപിതാക്കളെയും തന്റെ സുഹൃത്തുക്കളെയും നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും നിത്യ കഴിഞ്ഞ ദിവസം ബിഹൈൻഡ് വുഡ്സിന് നല്കിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.