25 വര്‍ഷത്തോളമായി സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഞ്ജയ് പടിയൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അവള് എന്ന ചിത്രത്തിന്റെ വിശേഷങ്ങളെ പറ്റി കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലുക്സാം ക്രിയേഷന്‍സിന്റെ ബാനറില്‍ സദാനന്ദന് രംഗോരത്ത് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അവള്’.
എന്നാല്‍ തന്റെ ചിത്രത്തിന്റെ ടൈറ്റില്‍ മറ്റൊരു സിനിമയ്ക്ക് പേരിട്ടു എന്ന വാര്‍ത്തയുമായി ആണ് സഞ്ജയ് പടിയൂര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈകാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്റെ അവള് എന്ന ടൈറ്റില്‍ വേറെ ഒരു സിനിമയ്ക്ക് പേരിട്ടു. നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ തന്നെയാണ്, എന്നെങ്കിലും ഈ സിനിമ ചെയ്യണം എന്ന വ്യാമോഹം ആയിരുന്നു മനസ്സു നിറയെ, സര്വ്വേശ്വരന് അനുഗ്രഹിച്ചാല്‍ വേറൊരു ടൈറ്റിലുമായി ആ കഥ ഇനിയും സിനിമയാകും എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്..
അവള് – ജേര്‍ണി ഓഫ് എ വുമണ്‍ എന്നാണ് ചിത്രത്തിന്റെ പൂര്‍ണമായ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഉള്‍പ്പെടെ ലുക്സാം ക്രിയേഷന്‍സ് പുറത്തിറക്കിയിട്ടുണ്ട്. ടി.ഡി. ശ്രീനിവാസാണ് ക്യാമറ. ജയചന്ദ്രനാണ് സംഗീത സംവിധായകന്. ഹീരാ റാണിയാണ് വസ്ത്രാലങ്കാരം.