അക്ഷയ് കുമാറിന്റെ തുടര്‍ച്ചയായ രണ്ട് സിനിമകളാണ് ബോക്‌സ്ഓഫിസില്‍ തകര്‍ന്നു വീണത്. ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് ‘സമ്രാട്ട് പൃഥ്വിരാജ്’. എന്നാല്‍ ചിത്രത്തിന് തിയറ്ററുകളില്‍ മോശം പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് 48 കോടി രൂപയേ ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ തിരിച്ചുപിടിക്കാനായുള്ളൂ. 250 കോടിയോളം മുതല്‍ മുടക്കിയ ചിത്രത്തിന്റെ നഷ്ടം നികത്താന്‍ അക്ഷയ് കുമാര്‍ തയ്യാറാകണമെന്ന് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ‘പൃഥ്വിരാജി’ന്റെ വിതരണക്കാര്‍.
താരത്തിന്റെ പ്രതിഫലം തന്നെ നൂറു കോടിയാണെന്നും നഷ്ടം നികത്താന്‍ അക്ഷയ് തയ്യാറാകണമെന്നും വിതരണക്കാര്‍ ആവശ്യപ്പെട്ടതായി ആണ് റിപ്പോര്‍ട്ട്. ഹിന്ദി സിനിമയില്‍ നിര്‍മാതാക്കളും വിതരണക്കാരും പ്രദര്‍ശിപ്പിക്കുന്നവരുമാണ് ഓരോ പരാജയത്തിന്റെയും നഷ്ടം സഹിക്കേണ്ടി വരുന്നത്. ഞങ്ങള്‍ ഒറ്റയ്ക്ക് എന്തിനാണ് സഹിക്കുന്നത്? അക്ഷയ് കുമാര്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നാണ് വിതരണക്കാര്‍ പറയുന്നത്.
വിക്രം, മേജര്‍ എന്നീ സിനിമകളുടെ റിലീസ് ആണ് പൃഥ്വിരാജിന് വിനയായത്. സാമ്രാട്ട് പൃഥ്വിരാജ് രണ്ട് ദിവസം കൊണ്ട് 23 കോടി മാത്രം കലക്ട് ചെയ്തപ്പോള്‍ കമല്‍ഹാസന്റെ വിക്രം നൂറ് കോടി ക്ലബ്ബിലെത്തിയത് ബോളിവുഡിനെ ഞെട്ടിച്ചെന്നാണ് അണിയറ സംസാരം. സാറ്റലൈറ്റ്, ഓവര്‍സീസ്, ഒടിടി തുക ലഭിച്ചാല്‍ പോലും ചിത്രം വലിയ നഷ്ടം നേരിടും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ യഥാക്രമം 10.70 കോടി, 12.60 കോടി, 16.10 കോടി രൂപയാണ് ചിത്രം നേടിയത്.