Home Entertainment പ്രഭാസ് നായകനാക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം സലാറിന്റെ റിലീസ് തീയതി പുറത്തുവിട്ട് കെ ജി...

പ്രഭാസ് നായകനാക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം സലാറിന്റെ റിലീസ് തീയതി പുറത്തുവിട്ട് കെ ജി എഫ് നിര്‍മ്മാതാക്കള്‍

63
0

വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിച്ച് പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യ ചിത്രമായ സലാര്‍ 2023ല്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്ത നാള്‍ മുതല്‍ പ്രഭാസിന്റെ ഈ ചിത്രത്തിലെ അവതാരം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, സാലറിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ 28 , 2023ല്‍ സലാര്‍ തീയേറ്ററുകളില്‍ എത്തിക്കുമെന്നാണ് ഹോംബാലെ ഫിലിംസ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രീകരിച്ച ഒരു മാസ് ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമാണ് സലാര്‍. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രതിന്റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങുന്നതിനു വേണ്ടിയുള്ള തെയ്യാറെടുപ്പിലാണ് പ്രഭാസ്. ശ്രുതി ഹാസന്‍ നായികയാകുന്ന ഈ ചിത്രം ഇന്ത്യയില്‍ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും.മറ്റൊരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിലുണ്ട്, കൂടാതെ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഫ്രാഞ്ചൈസികളായ ബാഹുബലിയുടെയും കെജിഎഫിന്റെയും ഒത്തുചേരലാണ് സലാര്‍. ഹോംബാലെ ഫിലിംസ്, കെജിഎഫിന്റെ നിര്‍മ്മാതാക്കള്‍, കെജിഎഫിന്റെ സംവിധായകന്‍, കെജിഎഫിന്റെ സാങ്കേതിക വിദഗ്ധര്‍, ബാഹുബലിയിലെ നായകന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്നതിലോടെ 2023ല്‍ മറ്റൊരു ബ്ലോക്കബ്സ്റ്ററിനായി കാത്തിരിക്കുകയാണ് സാലറിലൂടെ ആരാധകര്‍.400+ കോടിക്ക് മുകളിലാണ് ഹോംബലെ ഫിലിംസ് നിര്‍മ്മിക്കുന്ന സലാറിന്റെ ബഡ്ജറ്റ്.

 

Previous articleവായ്പ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ച് എസ്ബിഐ
Next articleഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്; അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമാകും