നവാഗത സംവിധായകന്‍ നിതിന്‍ ലൂക്കോസിന്റെ ‘പക’ ഒടിടി റിലീസിന് ഒരുങ്ങുന്നു. സോണി ലിവിലൂടെ ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ ട്രെയ്ലറും സോണി ലിവിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. വയനാടിന്റെ കുടിയേറ്റ ചരിത്രവും കാലങ്ങള്‍ പഴക്കമുള്ള പകയെക്കുറിച്ചും പറയുന്ന റിവഞ്ച് ഡ്രാമയാണ് ചിത്രം.
ടൊറന്റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്ക് (ടിഫ്) ഒഫിഷ്യല്‍ സെലക്ഷന്‍ ലഭിച്ച ചിത്രമായിരുന്നു ഇത്. നവാഗത സംവിധായകരുടെയും സംവിധായകരുടെ കരിയറിലെ രണ്ടാമത്തെ സിനിമകളും പ്രദര്‍ശിപ്പിക്കുന്ന ‘ഡിസ്‌കവറി’ വിഭാഗത്തിലാണ് ടൊറന്റോയില്‍ പക പ്രദര്‍ശിപ്പിച്ചത്.
‘ജല്ലിക്കട്ട്’, ‘മൂത്തോന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊറന്റോയില്‍ പ്രീമിയര്‍ പ്രദര്‍ശനം നടത്തിയ മലയാളചിത്രവുമാണ് ഇത്. നിതിന്‍ ലൂക്കോസ് തന്നെയാണ് പകയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിര്‍മ്മിച്ചത്.
ബേസില്‍ പൗലോസ്, വിനിത കോശി, നിധിന്‍ ജോര്‍ജ്, ജോസ് കിഴക്കന്‍, അതുല്‍ ജോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് നായര്‍, ജോസഫ് മാനിക്കല്‍, മറിയക്കുട്ടി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായിരിക്കുന്നത്.