ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ താന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ഫോര്‍ ഇയേഴ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കലാലയ ജീവിതവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. അഭിനേതാക്കളുടെ വിവരം അടുത്ത ദിവസങ്ങളില്‍ പുറത്ത് വിടും.
മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കുന്നത്. തപസ് നായിക് ശബ്ദ മിശ്രണം. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജയസൂര്യ നായകനായ സണ്ണിയാണ് രഞ്ജിത് അവസാനം സംവിധാനം ചെയ്ത സിനിമ.