ദുല്‍ഖര്‍ സല്മാന് നായകനാകുന്ന പുതിയ സിനിമയാണ് സീതാ രാമം. സീതാരാമത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ ദുല്‍ഖറിനെ കുറിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ദുല്‍ഖര്‍ സല്മാന് രാജ്യത്തെ ഏറ്റവും സുന്ദരനായ നടനമാരില്‍ ഒരാളാണെന്നും. മഹാനടി മികച്ച ചിത്രമാണെന്നും അതുപോലെ തന്നെ സീതാ രാമം കാണാന്‍ കാത്തിരിക്കുകയാണെന്നും പ്രഭാസ് പറയുന്നു. സീതാ രാമം ട്രെയ്ലര് തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് ഇവന്റില്‍ പ്രഭാസ് പറഞ്ഞു. ഒപ്പം തന്നെ സീതാ രാമം ഒരു പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും പ്രഭാസ് പറയുന്നുണ്ട്.
നാളെയാണ് സീതാം രാമത്തിന്റെ ആഗോള റിലീസ് . മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലഫ്റ്റനന്റ് റാമെന്ന പട്ടാളക്കാരനായാണ് നടന് അഭിനയിക്കുന്നത്. മൃണാള്‍ താക്കൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക സീതയാകുന്നത്. രശ്മിക മന്ദാന ‘അഫ്രീന്’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും.