ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസിന്റെ എന്തര് എന്ന പാട്ട് പുറത്തിറങ്ങി.ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന് വര്‍ഗീസ് ആണ്. 80 കളിലെ ഒരു തീരദേശ ഗ്രാമത്തില്‍ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ മാസ്സും ആക്ഷനോടും കൂടിയാണ് സംവിധായകന് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ബ്രോ ഡാഡിയുടെ രചയീതാക്കളില്‍ ഒരാളായ ശ്രീജിത്ത്.എന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പത്മപ്രിയ, റോഷന് മാത്യു, നിമിഷ സജയന് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
E4 എന്റര്ടെയ്ന്മെന്റ് എന്റര്ടൈന്മെന്റ്സും സൂര്യ ഫിലിമിസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് രാജേഷ് പിന്നാടനാണ്.കഥ ജി.ആര്.ഇന്ദുഗോപന്, ഡിഒപി മധു നീലകണ്ഠന്.