Home Entertainment എഴുത്തുകാരനും സംവിധായകനും എടുക്കുന്ന അത്രയും ഭാരം സിനിമയില്‍ മറ്റാരും എടുക്കുന്നില്ല: മഹേഷ് നാരായണന്‍

എഴുത്തുകാരനും സംവിധായകനും എടുക്കുന്ന അത്രയും ഭാരം സിനിമയില്‍ മറ്റാരും എടുക്കുന്നില്ല: മഹേഷ് നാരായണന്‍

109
0

സിനിമയില്‍ ഒരു സംവിധായകനും എഴുത്തുകാരനും എടുക്കുന്ന അത്രയും ഭാരം മറ്റാരും എടുക്കുന്നില്ല എന്ന് സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണന്‍. മാറ്റിനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡയറക്ടേഴ്‌സ് ഹണ്ടിന്റെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത നിര്‍മാതാവും പ്രൊജക്റ്റ് ഡിസൈനറുമായ എന്‍.എം ബാദുഷയും, നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച മലയാളത്തിലെ തികച്ചും വ്യത്യസ്തമായ പുതിയ ഒടിടി പ്ലാറ്റ്‌ഫോം ആണ് മാറ്റിനി ലൈവ്. കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്‌സ് ഹണ്ട് വളരെയേറെ ശ്രദ്ധനേടിയിരുന്നു.

മൂന്നു ഘട്ടങ്ങളിലായി മുപ്പത് സംവിധായകരെ തിരഞ്ഞെടുക്കുകയും അതില്‍ നിന്ന് മികച്ചൊരു സംവിധായകനെയും തിരഞ്ഞെടുക്കുന്നു. മേല്പറഞ്ഞ 30 സംവിധായകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് ലഭിക്കുന്നത് മാറ്റിനി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള അസുലഭ അവസരമാണ്. ഷിനോയ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംവിധായകരായ വിധു വിന്‍സെന്റ് സ്വാഗതവും, ടോം ഇമ്മട്ടി ആശംസയും പറഞ്ഞു.

 

Previous articleസ്വകാര്യതയും വേദനയും മാനിക്കണം; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; അഭ്യര്‍ത്ഥനയുമായി മീന
Next articleതിരുവല്ലയില്‍ അധ്യാപിക ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം