Home Entertainment ‘വഴിയില്‍ കുഴി ഇല്ലാ!’, ‘ന്നാ താൻ കേസ് കൊട്’ പുതിയ പോസ്റ്ററും വൈറല്‍

‘വഴിയില്‍ കുഴി ഇല്ലാ!’, ‘ന്നാ താൻ കേസ് കൊട്’ പുതിയ പോസ്റ്ററും വൈറല്‍

79
0

സമീപകാലത്ത് പോസ്റ്ററുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടതും വിവാദമായതുമായ സിനിമയാണ് കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’. ‘തിയറ്ററിലേക്കുള്ള വഴിയിൽ കുഴികളുണ്ട്, എന്നാലും വന്നേക്കണേ’ എന്ന തലവാചകത്തോടെ പുറത്തിറക്കിയ പോസ്റ്റർ വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ചിത്രത്തിന്റെ റീലീസ് ദിവസമായ ഓഗസ്റ്റ് 11നാണ് പോസ്റ്റർ പരസ്യം ചെയ്തത്. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ ചിത്രത്തിന്റെ പുതിയ പോസ്റ്ററും വൈറലായിരിക്കുകയാണ്.

‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ല!, എന്നാലും വന്നേക്കണേ ‘എന്നാണ് പുതിയ പോസ്റ്ററിലെ പരസ്യ വാചകങ്ങൾ. വിദേശരാജ്യങ്ങളിൽ ചിത്രം റിലീസിനൊരുങ്ങുന്നതിന്റെ ഭാ​ഗമായാണ് പുതിയ പോസ്റ്റർ. കേരളത്തിലേയും വിദേശ രാജ്യങ്ങളിലേയും റോഡുകളുടെ അവസ്ഥ വ്യക്തമാക്കുന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുകയാണ്. നിരവധി പേരാണ് പോസ്റ്റര്‍ പങ്കുവെച്ചിട്ടുള്ളത്. യു കെ, അയര്‍ലന്‍ഡ്, കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ചിത്രം ഓഗസ്റ്റ് 19 ന് ആണ് റിലീസ് ചെയ്യുന്നത്.

ചോക്ലേറ്റ് നായകനെന്ന പരിവേഷത്തിൽ നിന്നും ക്യാരക്ടർ റോളുകളും തനിക്ക് ചേരുമെന്ന് കുറച്ച് വർഷങ്ങളായി തെളിയിച്ചുകൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ എന്ന മലയാളികളുടെ പ്രിയ്യപ്പെട്ട ചാക്കോച്ചൻ. രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ റിപ്രൊഡ്യൂസ് ചെയ്തു പുറത്തിറങ്ങിയ ‘ ദേവദൂതർ പാടി ‘ എന്ന ഗാനവും ചാക്കോച്ചന്റെ വ്യത്യസ്തമായ ഡാൻസും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഉത്സവ പറമ്പുകളിൽ ഗാനമേളയ്ക്ക് പാട്ടുമായി യാതൊരു ബന്ധവുമില്ലാതെ ഡാൻസ് കളിക്കുന്ന ആളായാണ് ചാക്കോച്ചൻ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. 10 മില്യണിൽ കൂടുതൽ യൂട്യൂബ് വ്യൂസ് ആണ് ദേവദൂതർ പാടി പാട്ടിന് ഇതിനോടകമുള്ളത് .അഞ്ചു ദിവസംകൊണ്ട് 25 കോടി ബോക്സ്‌ ഓഫീസ് കളക്ഷൻ നേടി വിജയചിത്രമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Previous articleലഗേജുകൾ അധികമുണ്ടെങ്കിൽ ചാർജും കൂടും: ഇന്ത്യൻ റയിൽവേ
Next articleസ്തനാർബുധം കണ്ടുപിടിക്കാൻ പുതിയ ഉപകരണം