Home Entertainment കാഴ്ചയിലെ മമ്മൂട്ടിയുടെ അച്ഛന്‍; നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

കാഴ്ചയിലെ മമ്മൂട്ടിയുടെ അച്ഛന്‍; നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

52
0
സിനിമ-സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി ശ്രദ്ധേയനായ വേഷം കൈകാര്യം ചെയ്താണ് നെടുമ്പ്രം ഗോപി തന്റെ സിനിമാ അഭിനയത്തിന് തുടക്കമിടുന്നത്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ശീലാബതി, ആനച്ചന്തം, തനിയെ, അശ്വാരൂഢന്‍, ആനന്ദഭൈരവി, ഉത്സാഹകമ്മിറ്റി തുടങ്ങിയ 15ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കമലമ്മ ആണ് നെടുമ്പ്രം ഗോപിയുടെ ഭാര്യ. റിട്ടയേര്‍ഡ് ഹെഡ് മിസ്ട്രസായിരുന്നു. സുനില്‍ ജി നാഥ്, സുനിത, സുബിത എന്നീ മൂന്ന് മക്കളാണ്.
2004 ഓഗസ്റ്റ് 27നായിരുന്നു മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’ എന്ന ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രം കൂടെയായിരുന്നു കാഴ്ച.
Previous articleകശ്മീരില്‍ ഐടിബിപി ജവാന്മാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; ആറ് മരണം 
Next articleജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പ്രദേശവാസി കൊല്ലപ്പെട്ടു