കൊച്ചി പനമ്പിള്ളി നഗറിലെ റസ്റ്റോറന്റില്‍ രാത്രി ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് വന്‍ സര്‍പ്രൈസായി താരദമ്പതികള്‍ നയന്‍ താരയും വിഘ്‌നേഷും. കൊച്ചിയിലെത്തിയ താരദമ്പതികള്‍ നയന്‍താരയും വിഗ്‌നേഷും ഡിന്നര്‍ കഴിക്കാന്‍ പനമ്പിള്ളി നഗറിലെ റസ്റ്റോറന്റില്‍ രാത്രി ഒന്‍പത് മണിയോടെയാണ് എത്തിയത്. നയന്‍താരയുടെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ഈ ഹോട്ടലില്‍ നിന്ന് ഉച്ചയ്ക്കു ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു.
പിന്നീട് രാത്രിയില്‍ അപ്രതീക്ഷിതമായി ഇരുവരും നയന്‍താരയുടെ അമ്മയോടൊപ്പം ഹോട്ടലിലേക്ക് എത്തുകയായിരുന്നു. ഇവിടുത്തെ സ്പെഷ്യല്‍ വിഭവങ്ങളൊക്കെ രണ്ടു പേരും ടേസ്റ്റു ചെയ്തു. നയന്‍ താരയ്ക്കു ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് നെയ്ച്ചോറും ചിക്കന്‍ കറിയുമാണ്. ഇവിടുത്തെ സ്പെഷ്യന്‍ മൊഹബത്ത് ചായ വീണ്ടും വീണ്ടും നയന്‍താര ചോദിച്ചു വാങ്ങിച്ചുവെന്ന് റസ്റ്റോറന്റ് ഉടമ മുഹമ്മദ് ഹിജാസ് പറഞ്ഞു.
സ്പെഷ്യല്‍ രുചിക്കൂട്ടില്‍ തയാറാക്കുന്ന മൊഹബത്ത് ചായ ഇവിടുത്തെ സ്പെഷ്യല്‍ രുചിയാണ്. റസ്റ്റോറന്റില്‍ കഴിക്കാന്‍ എത്തിയവര്‍ക്കും നയന്‍ താരയുടെ വരവ് സര്‍പ്രൈസായിരുന്നു. രണ്ടു മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് താരദമ്പതികളും കുടുംബവും മടങ്ങിയത്.