Home Entertainment ‘വിവാദങ്ങള്‍ കാര്യമാക്കുന്നില്ല, ആരെയും തള്ളിപ്പറയില്ല; ലോകത്തിന്റെ മുഴുവന്‍ സ്‌നേഹം വേണമെന്ന് നഞ്ചിയമ്മ

‘വിവാദങ്ങള്‍ കാര്യമാക്കുന്നില്ല, ആരെയും തള്ളിപ്പറയില്ല; ലോകത്തിന്റെ മുഴുവന്‍ സ്‌നേഹം വേണമെന്ന് നഞ്ചിയമ്മ

80
0

ദേശീയ പുരസ്‌കാരം ലഭിച്ചതിനെത്തുടര്‍ന്ന് തനിക്കെതിരെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് നഞ്ചിയമ്മ. വിമര്‍ശനം മക്കള്‍ പറയുന്ന പോലെയെ കണക്കാക്കുന്നുള്ളുവെന്നും ആരോടും വിരോധമില്ലെന്നും നഞ്ചിയമ്മ പ്രതികരിച്ചു. നഞ്ചിയമ്മയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നല്‍കിയത് വര്‍ഷങ്ങളുടെ സംഗീത പാരമ്പര്യമുള്ള സംഗീതജ്ഞരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇക്കാര്യത്തിലാണ് നഞ്ചിയമ്മ ആദ്യമായി മനസ് തുറന്നത്.

പുരസ്‌കാര വിവാദം താന്‍ കാര്യമാക്കുന്നില്ല. വിമര്‍ശനം കാര്യമാക്കുന്നില്ല. ലോകത്തിന്റെ മുഴുവന്‍ സ്‌നേഹം തനിക്ക് വേണം, അതു കൊണ്ട് തന്നെ ആരേയും തള്ളിപ്പറയാനുമില്ലെന്ന് നഞ്ചിയമ്മ പറയുന്നു. ദേശീയ പുരസ്‌ക്കാരത്തിന് പിന്നാലെ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് കുതിക്കുകയാണ് നഞ്ചിയമ്മ. നിരവധി സംഘടനകളും വ്യക്തികളുമാണ് നഞ്ചിയമ്മയ്ക്ക് ആശംസകളുമായി അട്ടപ്പാടിയിലെ നക്കുപതി ഊരിലെത്തുന്നത്.

 

Previous articleരാജ്യസഭാ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടിയെറിഞ്ഞു; ആംആദ്മി എംപി സഞ്ജയ് സിംഗിന് സസ്പെന്‍ഷന്‍
Next articleമലയാളത്തിന്റെ വാനമ്പാടി; കെഎസ് ചിത്രയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് കേരളക്കര