ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി സംജിത് ചന്ദ്രസേനൻ ഒരുക്കുന്ന ‘നമുക്കു കോടതിയിൽ കാണാം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിച്ചു. ഹസീബ് ഫിലിംസും, എം ജി സി പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കോഴിക്കോടിന്റെ സ്വന്തം സംവിധായകൻ വി എം വിനു സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആഷിഖ് അലി അക്ബറാണ്. പുതിയ തലമുറയുടെ കാഴ്ചപ്പാടിൽ ഒരുങ്ങുന്ന ശക്തമായ ഒരു കുടുംബ ചിത്രമായാണ് ‘നമുക്കു കോടതിയിൽ കാണാം’ ഒരുങ്ങുന്നത്.
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രഞ്ജിപണിക്കർ, ജോണി ആന്റണി, ജാഫർ ഇടുക്കി, പുതുമുഖ നായിക മൃണാളിനി ഗാന്ധി എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രയത്തിനും മൈക്കിനും ശേഷം സംവിധായകനും തിരക്കഥാകൃത്തും ഒന്നിക്കുന്ന സിനിമകൂടിയാണ് നമുക്ക് കോടതിയിൽ കാണാം. ചിത്രത്തിന്റെ ക്യാമറ മാത്യു പ്രസാദ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ.