പട്ടണ പ്രവേശം, നാടോടിക്കാറ്റ്, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയ മോഹന്‍ലാല്‍, ശ്രീനിവാസന് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ നിരവധി സിനിമകള്‍ മലയാളത്തിലുണ്ട്. ദാസനും വിജയനും മലയാളികളുടെ മനസില്‍ എന്നും തങ്ങിനില്ക്കുന്ന ഇവരുടെ രണ്ട് കഥാപാത്രങ്ങളുമാണ്. ഏറെക്കാലത്തിനു ശേഷം മോഹന്‍ലാലും ശ്രീനിവാസനും ഒരു വേദിയില്‍ കണ്ടുമുട്ടിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുന്നത്.
ഒരു സ്വകാര്യ ചാനലിന്റെ പരുപാടിയിലാണ് രണ്ടുപേരും കണ്ടുമുട്ടിയത്. അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങി നിരവധിപ്പേരാണ് ഈ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ശ്രീനിവാസനെ ചേര്‍ത്ത് നിര്‍ത്തി ചുംബിക്കുകയാണ് മോഹന്‍ലാല്‍.
ശാരീരിക അവശതകളാല്‍ ശ്രീനിവാസന് ഏറെ നാളായി സിനിമയില്‍ നിന്നും പൊതുചടങ്ങില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. അതിനിടെയാണ് ഇത്തരത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തിയത്.