Home Entertainment അച്ഛന്‍ എന്ന നിലയില്‍ അഭിമാനം: മോഹന്‍ലാല്‍

അച്ഛന്‍ എന്ന നിലയില്‍ അഭിമാനം: മോഹന്‍ലാല്‍

67
0

മകള്‍ വിസ്മയയെക്കുറിച്ച് വാചാലാനായി നടന്‍ മോഹന്‍ലാല്‍. വിസ്മയയുടെ കവിതാ സമാഹാരം പ്രദര്‍ശനത്തിന് എത്തിയതിന്റെ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അച്ഛന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നതായാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

എന്റെ മകള്‍ വിസ്മയ എഴുതി പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ‘Grains of Stardust’ എന്ന കവിതാസമാഹാരത്തിന്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികള്‍’ ഓഗസ്റ്റ് 19 ന് തൃശ്ശൂരില്‍ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്‌മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്‌സ് പുറത്തിറക്കുന്ന ഈ സമാഹാരം, എന്റെ ആത്മ മിത്രങ്ങളും എന്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്ന് മാതൃഭൂമി ബുക്ക്സ്റ്റാളില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!

Previous article‘തീന്‍മേശയിലെ ദുരന്തം’ നാടകം അവതരിപ്പിച്ചു
Next articleരാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം കുറയും