മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’ യെ കുറിച്ചുളള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മുഴുവനും.
റാസല്‍ ഖമൈയിലെ അല്‍ ഖസ് അല്‍ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടില്‍ ചിത്രീകരണം ആരംഭിച്ചതു മുതല്‍ കഥ തുടങ്ങി. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും എത്തുന്നു.
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പാന്‍ ഇന്ത്യന്‍ താരമായി മാറാന്‍ പോവുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആയിഷയുടെ നൃത്ത സംവിധാനം നിര്‍വഹിക്കുന്നത് പ്രഭുദേവയാണ്. ഒരു ശരാശരി മലയാള സിനിമയുടെ ബഡ്ജറ്റിന് മുകളില്‍ വരില്ലേ പ്രഭുദേവയുടെ കൊറിയോഗ്രഫി എന്ന അടക്കംപറച്ചില്‍ കേട്ടു. ആയിഷ ബിഗ് ബഡ്ജറ്റില്‍ തന്നെയാണ് ഒരുങ്ങുന്നത്.
ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയില്‍ ഏറ്റവും മുതല്‍മുടക്കുള്ള മലയാള ചിത്രമായിരിക്കും ആയിഷ. യു.എ.ഇ യില്‍ പ്രധാന റോഡ് അടച്ച് ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു. മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ആയിഷ ഒരുങ്ങുന്നത്. അതിനാല്‍ തന്നെ ആയിഷയെ ചുറ്റിപ്പറ്റി ഉയരുന്ന കഥയിലെല്ലാം കാര്യമുണ്ട്. ക്സാമേറ്റ് സിലൂടെ എത്തിയ രാധിക ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നു.
സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആയിഷ നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്നു. ഡല്‍ഹിയിലും മുംബെയ് യിലും ചിത്രീകരണമുണ്ട്. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് – ഹിന്ദി ചിത്രമായി ലിഗറിനുശേഷം വിഷ്ണുശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ആയിഷ. ആഷിഫ് കക്കോടിയാണ് രചന നിര്‍വഹിക്കുന്നത്. ക്രോസ് ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന് സഖറിയയാണ് ആയിഷ നി
ര്‍മ്മിക്കുന്നത്.