Home Entertainment എന്റെ അമ്മയ്ക്ക് നവീനാണ് മകന്‍, ഞാന്‍ മരുമകളും: ഭാവന

എന്റെ അമ്മയ്ക്ക് നവീനാണ് മകന്‍, ഞാന്‍ മരുമകളും: ഭാവന

104
0

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. കുറച്ചു നാള്‍ സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും താരം ഇപ്പോഴും എല്ലാവരുടെയും മനസിലുണ്ട്. ഇപ്പോള്‍ അഭിമുഖത്തില്‍ അമ്മയെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും ഭാവന പറഞ്ഞ കാര്യങ്ങളാണ് ഏറെ വൈറലായിരിക്കുന്നത്. തന്റെ അമ്മയ്ക്ക് ഭര്‍ത്താവ് നവീനാണ് സ്വന്തം മകന്‍ എന്നാണ് ഭാവന പറഞ്ഞിരിക്കുന്നത്.

നവീനുമായി ഒതുക്കിത്തീര്‍ക്കേണ്ട വഴക്കുകള്‍ ഉണ്ടായിട്ടില്ല, എന്റെ അമ്മയ്ക്ക് നവീനാ മകന്‍, ഞാന്‍ മരുമകളാ’; വീട്ടിലെ അമ്മായിയമ്മ മരുമകന്‍ കോമ്പോ വന്‍ കോമഡിയാ ഭാവന പറയുന്നു.

തന്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല. അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങള്‍ വന്‍ കോമഡിയാണ്. നവീന്‍ തമിഴിലും അമ്മ മലയാളത്തിലുമാണ് സംസാരിക്കുക. അവര്‍ കാര്യങ്ങള്‍ കറക്ടായി കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യും. അതെങ്ങനെയാണ് എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും ഭാവന പറയുന്നു

 

Previous articleഹർ ഘർ ജലിലൂടെ പത്ത് കോടി വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്തു; നരേന്ദ്ര മോദി
Next articleആഭ്യന്തര ക്രൂഡോയിൽ നികുതി വെട്ടിച്ചുരുക്കി കേന്ദ്രം