Home Entertainment കുടുംബപ്രേക്ഷകരുടെ ചിത്രം; മകള്‍ ഒടിടിയില്‍ റിലീസ് ചെയ്തു 

കുടുംബപ്രേക്ഷകരുടെ ചിത്രം; മകള്‍ ഒടിടിയില്‍ റിലീസ് ചെയ്തു 

68
0
നീണ്ട ഇടവേളയ്ക്കുശേഷം ജയറാമിനെ നായകനായി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചു.
ഏറെ കാലിക പ്രസക്തിയുള്ള വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.
ഒരിടവേളയ്ക്ക് ശേഷം മീരാജാസ്മിന്‍ നായികാവേഷത്തില്‍ തിരിച്ചെത്തുന്ന സിനിമയായതിനാല്‍ നേരത്തെ തന്നെ പ്രേക്ഷകചര്‍ച്ചകളില്‍ ഇടംപിടിച്ച സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ ‘മകള്‍’. ജൂലിയറ്റ് എന്ന കഥാപാത്രമായി മീര എത്തുന്നത്. ഇന്നസെന്റ്, ശ്രീനിവാസന്‍, ശ്രീലത, സിദ്ദിഖ്, അല്‍ത്താഫ്, നസ്ലിന്‍, ദേവിക ‘എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ബി. കെ. ഹരിനാരായണനാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. വിഷ്ണു വിജയന്റെ സംഗീതസംവിധാനത്തില്‍ പ്രദീപ് കുമാര്‍, കാര്‍ത്തിക വൈദ്യനാഥന്‍ എന്നിവര്‍ പാടിയിരിക്കുന്നു. രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതവും ‘മകള്‍’ എന്ന ചിത്രത്തെ മനോഹരമാക്കുന്നു.
Previous articleആശങ്കയില്‍ രാജ്യം; കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു 
Next articleവിഴിഞ്ഞം രാപകല്‍ സമരം മൂന്നാം ദിവസം; നൂറികണക്കിന് മത്സ്യത്തൊഴിലാളികള്‍ സമരപ്പന്തലിലെത്തും