മിനിസ്‌ക്രീനിലേയും ബിഗ് സ്‌ക്രീനിലേയും ഒരു സജീവതാരമാണ് നടി കൃഷ്ണ പ്രഭ . ഹാസ്യ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് കൃഷ്ണ പ്രഭ . അഭിനയ മികവ് കൊണ്ട് പിന്നീട് നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. നിലവില്‍ ടെലിവിഷന്‍ പരമ്പരകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം.
ഇപ്പോള്‍ കേരള സാരിയിലുള്ള ചിത്രങ്ങളാണ് കൃഷ്ണ പ്രഭ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സാരിയുടെ ഞൊറിയില്‍ പല കളറുകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതോടൊപ്പം സാരിയുടെ ഹൈലൈറ്റ് അതിലെ പൂക്കളം തന്നെയാണ്. സാരിയില്‍ വളരെ മനോഹരിയാണ് കൃഷ്ണ പ്രഭ.
ഈ പൂക്കളം സാരിയില്‍ ഡിസൈന്‍ ചെയ്തിരിക്കുകയാണ് സജാവത് ഡിസൈനര്‍ ഹബ് ആണ്. അത്തപ്പൂക്കളം ഡിസൈന്‍ എന്നാണ് കൃഷ്ണപ്രഭ തന്റെ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചിട്ടത്.