Home Entertainment ‘കെജിഎഫ്’ താരം അവിനാഷിന് വാഹനാപകടം

‘കെജിഎഫ്’ താരം അവിനാഷിന് വാഹനാപകടം

116
0

‘കെജിഫ്’ താരം ബി എസ് അവിനാഷ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. നടൻ ജിമ്മിലേക്ക് കാർ ഓടിച്ചു പോകുന്നതിനിടെയിലാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ചിരുന്ന കാർ കണ്ടയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തനിക്ക് പരിക്കുകളൊന്നും പറ്റിയില്ലെന്ന് നടൻ അറിയിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭമായിരുന്നു അപകടമെന്ന് അവിനാഷ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

അവിനാഷിന്റെ വാക്കുകൾ വായിക്കാം

കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ എന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്നൊരു സംഭവം ഉണ്ടായി. ചെറിയ സമയം കൊണ്ടാണ് ചിന്തിക്കാൻ പോലും സാധിക്കാത്ത ആ അപകടം നടക്കുന്നത്. ജിമ്മിലേക്ക് കാർ ഓടിച്ചു പോകുകയായിരുന്നു. അനില്‍ കുംബ്ലെ സര്‍ക്കിളില്‍ വച്ചാണ് ഒരു കണ്ടെയ്നർ ചുവന്ന സിഗ്നൽ താണ്ടി എന്റെ കാറിൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റ് തകർന്നു. ദൈവത്തിനും എന്നെ സ്നേഹിക്കുന്നവർക്കും ഒരുപാട് നന്ദി, കാരണം കാറിന് ഉണ്ടായ തകരാറല്ലതെ മറ്റൊരു പരിക്കും എനിക്ക് ഉണ്ടായില്ല. ഈ പ്രതിസന്ധിയിൽ ഒപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ആര്‍.ടി.ഓയ്ക്കു നന്ദി.

യഷ് നായകനായി എത്തി വമ്പൻ വിജയം കൊയ്ത കെജിഎഫ്, കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്ത് ശ്രദ്ധനേടിയ ആളാണ് അവിനാഷ്. ചിത്രത്തിലെ ആന്‍ഡ്രൂ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Previous articleഎകെജി സെന്റർ ബോംബെറ്: ക്രിമിനലുകളെ വെച്ച് ഇപി ജയരാജനാണ് ഇത് ചെയ്തത്; ​ഗുരുതര ആരോപണവുമായി കെ. സുധാകരൻ
Next articleബോംബാക്രമണ൦; മുഖ്യമന്ത്രി എകെജി സെന്ററിലെത്തി