Home Entertainment തിയറ്ററുകളില്‍ 50 പ്രദര്‍ശന ദിനങ്ങള്‍ പിന്നിട്ട് കെജിഎഫ് 2; നന്ദി അറിയിച്ച് നിര്‍മ്മാതാക്കള്‍

തിയറ്ററുകളില്‍ 50 പ്രദര്‍ശന ദിനങ്ങള്‍ പിന്നിട്ട് കെജിഎഫ് 2; നന്ദി അറിയിച്ച് നിര്‍മ്മാതാക്കള്‍

166
0

തിയറ്ററുകളില്‍ 50 പ്രദര്‍ശന ദിനങ്ങള്‍ പിന്നിടുന്നതിന്റെ സന്തോഷം പങ്കുവച്ച് കെജിഎഫ് 2 നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ്. ഏപ്രില്‍ 14ന് തിയറ്ററുകളിലെത്തിയ ചിത്രം 48 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യംമെമ്പാടുമായി 390ല്‍ അധികം സെന്ററുകളിലും വിദേശ രാജ്യങ്ങളില്‍ പത്തിലധികം സെന്ററുകളിലുമാണ് ചിത്രം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്.

2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ്. ചാപ്റ്റര്‍ 1 എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. സംഘര്‍ഷഭരിതമായ കോലാര്‍ സ്വര്‍ണഖനി മേഖലകളില്‍ അനുയായികളുടെ അഭയവും സര്‍ക്കാരിനു വെല്ലുവിളിയുമായ റോക്കിയുടെ ജീവിതവുമാണ് കെജിഎഫ് പറയുന്നത്.

യാഷിനു പുറമെ ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ടണ്ടന്‍, പ്രകാശ് രാജ്, റാവു രമേഷ്, ഈശ്വരി റാവു, അച്യുത് കുമാര്‍, അര്‍ച്ചന ജോയിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ്: ചാപ്റ്റര്‍ 2 നിര്‍മ്മിച്ചിരിക്കുന്നത് ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ്.

ഏപ്രില്‍ 14ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ നേടിയ 135 കോടി രൂപയാണ്. ചിത്രത്തിന്റെ ആകെ ബജറ്റ് 100 കോടി രൂപയില്‍ താഴെയാണ്. കേരളത്തില്‍ ഏറ്റവും വലിയ ഫസ്റ്റ് ഡെ കളക്ഷന്‍ നേടിയ ചിത്രമെന്ന് റിക്കോര്‍ഡും കെജിഎഫ് 2 സ്വന്തമാക്കിയുരന്നു.

 

Previous articleകോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് രോഗി രക്ഷപ്പെട്ട സംഭവം; സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍
Next articleജമ്മു കശ്മീലെ ഭീകരാക്രമണം; ഉന്നതതല യോഗം വിളിച്ച് അമിത് ഷാ