Home Entertainment കത്രീന-വിക്കി വിവാഹം; അതിഥികള്‍ എത്തി തുടങ്ങി, രഹസ്യകോഡ് ഉളളവര്‍ക്ക് മാത്രം പ്രവേശനം

കത്രീന-വിക്കി വിവാഹം; അതിഥികള്‍ എത്തി തുടങ്ങി, രഹസ്യകോഡ് ഉളളവര്‍ക്ക് മാത്രം പ്രവേശനം

278
0

കത്രീന കൈഫിന്റെയും വിക്കി കൗശാലിന്റെയും വിവാഹത്തെ സംബന്ധിച്ചാണ് ഇപ്പോള്‍ ബോളിവുഡിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ നടക്കുന്നത്. രാജസ്ഥാനില്‍ നടക്കുന്ന ഇരുവരുടേയും വിവാഹച്ചടങ്ങിലേക്ക് എത്തുന്നവര്‍ക്കുളള നിബന്ധനകളെ കുറിച്ചാണ് ഏറെ ചര്‍ച്ച ചെയ്യുന്നത്. രാജസ്ഥാനിലെ സവായി മധോപുരിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടിലാണ് വിവാഹം.

രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്‌സ് സെന്‍സെസ് റിസോര്‍ട്ടിലാണ് വിവാഹം നടക്കുക. കഴിഞ്ഞിദിവസം തന്നെ വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിലെത്തിയിരുന്നു. ഇപോള്‍ ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി മുംബൈ വിമാനത്താവളത്തിലെത്തിയ സെലിബ്രിറ്റികളുടെ ഫോട്ടോകളാണ് പുറത്തുവരുന്നത്. നേഹ ധുപിയയും ഭര്‍ത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭര്‍ത്താവ് കബിര്‍ ഖാനും, രവീണ ടണ്ഠനുമൊക്കെയാണ് മുംബൈ വിമാനത്താവളത്തില്‍ എത്തിയിരിക്കുന്നത്.

കൃതൃമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും വിവാഹമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്ന് ആരംഭിക്കുന്ന വിവാഹ ചടങ്ങുകള്‍ മൂന്നുദിവസം നീണ്ടുനില്‍ക്കും. ഡിസംബര്‍ ഏഴിന് സംഗീതും എട്ടിന് മെഹന്ദിയും ഒമ്പതിന് വിവാഹവും.

വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു ഹോട്ടല്‍ മുറികള്‍ പോലും ഒരു കോഡ് വഴി മാത്രമേ ആക്സസ് ചെയ്യാന്‍ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും സിനിമ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വിവാഹത്തിന് പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയവരും ആയിരിക്കണമെന്നും നിബന്ധനയുണ്ട്. 120 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്.

ഇരുവരുടെയും വിവാഹ നിശ്ചയം വളരെ ലളിതമായി കഴിഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നെങ്കിലും വിക്കി കൗശലും കത്രീന കൈഫും പരസ്യമായി പ്രതികരിച്ചിരുന്നില്ല.

 

Previous articleപി ജയരാജനെതിരായ കൊലയാളി പരാമര്‍ശം: കെ കെ രമയെ കുറ്റവിമുക്തയാക്കി
Next articleനിരായുധരായ തൊഴിലാളികള്‍ക്ക് നേരെ വെടിവച്ചു; നാഗാലാന്‍ഡ് വെടിവെയ്പില്‍ സുരക്ഷസേനയ്‌ക്കെതിരെ ഡിജിപി റിപ്പോര്‍ട്ട്