വേയ് ടു ഫിലിംസിന്റെ ബാനറില്‍ കെ ഷെമീര്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 85ല്‍ പരം മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റികളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.
നിയാസ്, ബക്കര്‍, ശിവജി ഗുരുവായൂര്‍, ബാലാജി, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ് എന്നീ പ്രമുഖ താരങ്ങള്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ഡി ഐ കളറിംഗ് തുടങ്ങിയവ സുല്‍ഫി ഭൂട്ടോയാണ് നിര്‍വഹിച്ചത്. യുനുസിയോ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രേഖരന്‍, സുഹൈല്‍ സുല്‍ത്താന്‍ എന്നിവര്‍ ആണ് ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ചിരിക്കുന്നത്.
കലാസംവിധാനം: സന്തോഷ് കൊയിലൂ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് – രസന്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സന്തോഷ് ചെറുപൊയ്ക, സംഘടനം: റോബിന്‍ജാ, ശബ്ദമിശ്രണം: ജെസ്വിന്‍ ഫെലിക്‌സ്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷംസി ഷെമീര്‍, സ്റ്റില്‍സ്: നജീബ് – നിഷാബ് – ജോബിന്‍, ഡിസൈന്‍സ്: രാഹുല്‍ രാജ്, തുടങ്ങിയവരാണ്.