കൊച്ചി : പ്രശസ്ത പ്രോഡക്റ്റ് ഡിസൈനറായ ആര്‍ടിസ്റ്റ് ബ്രിജേഷ് ദേവറെഡ്ഡി ഒരുക്കുന്ന ഹൈപ്പ് ദി ബീസ്റ്റ് സോളോ എക്സിബിഷന് കൊച്ചിയില്‍ ആരഭിക്കുന്നു .ഓഗസ്റ്റ് 9 മുതല്‍ നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് ഗാലറിയിലാണ് ഈ പ്രദര്‍ശനം ഒരുങ്ങുന്നത്.
ഓഗസ്റ്റ് 9 മുതല്‍ വൈകിട്ട് 5:30 നാണ് പ്രദര്‍ശനം ആരംഭിക്കുക. ഫാഷനബിള്‍ ഉല്‍പ്പന്നങ്ങളോട് , പ്രത്യേകിച്ച് വസ്ത്രങ്ങളും ഷൂകളും സ്വന്തമാക്കുന്നതില്‍ അങ്ങേയറ്റം താല്പര്യമുള്ള ഒരു വ്യക്തിയെയാണ് ഹൈപ്ബീസ്റ്റ് എന്ന് പൊതുവെ സൂചിപ്പിക്കുന്നത് . ഡൂഡില്‍ ചിത്രങ്ങള്‍ അലേഖനം ചെയ്ത സ്നിക്കര്‍സ് വസ്ത്രങ്ങള്‍ ഒക്കെയാണ് ഫാഷന്‍ പ്രേമികളെ കാത്തിരിക്കുന്നത്.
പ്രൊഡക്റ്റ് ഡിസൈനിങ്ങില്‍ ബിരുദധാരിയായ ബ്രിജേഷ് ദേവറെഡ്ഡി നരവംശശാസ്ത്രജ്ഞന് ഗസ്റ്റ് ലക്ചറര്‍, സീരിയല്‍ സംരംഭകന് എന്നീ നിലകളില്‍ അറിയപ്പെടുന്ന ഒരു ബഹുമുഖ പ്രതിഭകൂടിയാണ്. 2013ല്‍ തിരുവനന്തപുരത്തെ ലാ ഗാലറി 360ല്‍ ഒരു സോളോ ഷോയും അടുത്ത വര്‍ഷം ചെന്നൈയിലെ ദക്ഷിണചിത്രയില്‍ മറ്റൊരു സോളോ ഷോയും അടുത്ത വര്‍ഷം ലളിതകലാ അക്കാദമിയില്‍ മറ്റൊരു സോളോ ഷോയും ആയിരുന്നു അദ്ദേഹത്തിന്റെ പ്രദര്‍ശനങ്ങള്‍
ആദ്യത്തെ കേരള മ്യൂറല്‍ ആര്‍ട്ട് ഗ്രൂപ്പ് ഷോ,.ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് ആര്‍ട്ടിസ്റ്റ് എക്സിബിഷന് , കല്‍ക്കി സുബ്രഹ്മണ്യത്തിന്റെ പീസ് ബൈ പീസ് തുടങ്ങി
നിരവധി ഇവെന്റുകള്‍ സംഘടിപ്പിച്ച് തന്റെ മികവ് തെളിയിച്ച ക്യൂറേറ്ററായ ലത കുര്യന് രാജീവാണ് ഹൈപ്പ് ദി സോളോ യുടെയും ക്യൂറേറ്റര്‍.കേരള ലളിതകലാ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗം കൂടിയാണ് ലത കുര്യന് രാജീവ്.