Home Entertainment ചുരുളി സിനിമയ്‌ക്കെതിരായ ഹർജി: സംവിധായകനും നടൻ ജോജു ജോർജിനും നോട്ടീസ്

ചുരുളി സിനിമയ്‌ക്കെതിരായ ഹർജി: സംവിധായകനും നടൻ ജോജു ജോർജിനും നോട്ടീസ്

87
0

ചുരുളി സിനിമയ്‌ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഭാഷാപ്രയോഗം അതിഭീകര സ്വഭാവമുള്ളതെന്ന് കണ്ടെത്തി.

ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർട്ടിഫൈ ചെയ്ത കോപ്പിയല്ല ഓ.ടി.ടി യിൽ വന്നതെന്ന് സെൻസർ ബോർഡ് ചൂണ്ടിക്കാട്ടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ സ്വദേശിയായ അഭിഭാഷക നൽകിയ ഹർജിയിലാണ് സംവിധായകനും ചിത്രത്തിലെ നായക നടന്മാർക്കുമടക്കം ഹൈക്കോടതി നോട്ടീസ് അയച്ചത്.

ചിത്രത്തിലെ ഭാഷാപ്രയോഗം സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന തരത്തിലാണെന്നും ഹർജിയിൽ ആരോപണമുണ്ട്. ചിത്രം ഒ.ടി.ടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ചുരുളിയിൽ അതിരു കടന്ന രീതിയിൽ അസഭ്യ വാക്കുകൾ പ്രയോഗിച്ചതിനെതിരെ വ്യാപക വിമർശനമുയർന്നതിനിടെയാണ് വിഷയം കോടതിയിലുമെത്തിയത്. ഹർജി ഹൈക്കോടതി വിശദവാദത്തിനായി വീണ്ടും പരിഗണിക്കും.

Previous articleഇടുക്കിയില്‍ വാഹനാപകടം; രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
Next articleവരുണ്‍ സിംഗിന്റെ നില അതീവ ഗുരുതരം; ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ്