Home Entertainment സുരേഷ് ഗോപി മാറി നിന്ന കാലഘട്ടം സിനിമയ്ക്ക് നഷ്ടമായിരുന്നു; പാപ്പന് ആശംസകളുമായി ഹരിഹരന്‍

സുരേഷ് ഗോപി മാറി നിന്ന കാലഘട്ടം സിനിമയ്ക്ക് നഷ്ടമായിരുന്നു; പാപ്പന് ആശംസകളുമായി ഹരിഹരന്‍

177
0

സുരേഷ് ഗോപിയുടെ ചിത്രമായ പാപ്പന് ആശംസകളുമായി ഹരിഹരന്‍. പാപ്പന്‍ എന്ന ചിത്രം വലിയ വിജമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഹിറ്റ് പടങ്ങളുടെ ഉസ്താദായ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം സുരേഷ് ഗോപിയും ഗോകുലം ഗോപാലനും ഉണ്ടും. എല്ലാവരും ധൈര്യസമേധം തിയറ്ററില്‍ പോയി സിനിമ കാണണം എന്നും അദ്ദേഹം പറഞ്ഞു.

പാപ്പന്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ വളരെ അവിചാരിതമായാണ് ഹരിഹരന്‍ വേദയിലേക്ക് എത്തിയത്. സിനിമയ്ക്ക് ആംശസകള്‍ നേരുന്നതിനൊപ്പം സുരേഷ് ഗോപിയെക്കുറിച്ചും അദ്ദേഹം വാചാലനായി. സുരേഷ് ഗോപി മാറി നിന്ന കാലഘട്ടം സിനിമയ്ക്ക് നഷ്ടമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഹരിഹരനും സുരേഷ് ഗോപിക്കും ഒപ്പം ഗോകുലം ഗോപാലനും വേദിയില്‍ ഉണ്ടായിരുന്നു.

എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി പാപ്പന്‍ എന്ന ചിത്രത്തില്‍ എത്തുന്നത്. ജൂലൈ 29ന് ചിത്രം തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ മകന്‍ ഗോകുല്‍ സുരേഷും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം. ശ്രീ ഗോകുലം മൂവി സ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍മീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്.

 

Previous articleകോലം കത്തിക്കുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീപിടിച്ചു
Next articleഎകെജി സെന്റര്‍ ആക്രമണക്കേസ്; പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി