Home Entertainment ദുരൂഹതയും സസ്‌പെന്‍സും നിറച്ച് നിണം; ട്രെയിലര്‍ റിലീസായി

ദുരൂഹതയും സസ്‌പെന്‍സും നിറച്ച് നിണം; ട്രെയിലര്‍ റിലീസായി

128
0
 മൂവി ടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ പുതുമുഖങ്ങളെ അണിനിരത്തി അമര്‍ദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലര്‍ ‘നിണം ‘ സിനിമയുടെ ട്രെയിലര്‍ റിലീസായി . ദുരൂഹതയും സസ്‌പെന്‍സും നിറച്ച ട്രയിലര്‍ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ് ചെയ്തത്.
ചിത്രത്തില്‍ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവന്‍ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂര്‍, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജന്‍,  മനീഷ് മോഹനന്‍ , രഞ്ജിത് ഗോപാല്‍, അജയ്,  മിഥുന്‍ പുലരി, ബെന്‍ സെബാസ്റ്റ്യന്‍, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു.
  ബാനര്‍ – മൂവി ടുഡേ ക്രിയേഷന്‍സ്, നിര്‍മ്മാണം – അനില്‍കുമാര്‍ കെ , സംവിധാനം – അമര്‍ദീപ്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനര്‍ – ജയശീലന്‍ സദാനന്ദന്‍ , എഡിറ്റിംഗ് – വിപിന്‍ മണ്ണൂര്‍, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തല സംഗീതം – സുധേന്ദുരാജ്,  ആലാപനം – സിയാ ഉള്‍ ഹക്ക്, ഫര്‍ഹാന്‍, എം ആര്‍ ഭൈരവി , ത്രില്‍സ് – അഷ്‌റഫ് ഗുരുക്കള്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ – ഷാന്‍ എസ് എം കടയ്ക്കാവൂര്‍, കല-ബിനില്‍ കെ ആന്റണി, ചമയം – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികള്‍ – സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ് , ബി ബി കോട്ടയം, ഡി ഐ -മനു ചൈതന്യ, ഓഡിയോഗ്രാഫി – ബിജു ബേസില്‍, മ്യൂസിക് മാര്‍ക്കറ്റിംഗ് – ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഡിസൈന്‍സ് – പ്‌ളാനറ്റ് ഓഫ് ആര്‍ട്ട് സ്റ്റുഡിയോ, സ്റ്റില്‍സ് – വിജയ് ലിയോ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍

 

Previous articleസര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ സംശയം; പാര്‍ത്ഥ ചാറ്റര്‍ജിയെ ആര്‍മി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യം 
Next articleഅർബുദം, പ്രമേഹം,ഹൃദ്രോഗം ഉൾപ്പെടെയുള്ള മരുന്നുകളുടെ വില കുറച്ചേക്കും; പ്രഖ്യാപനം ആഗസ്റ്റ് 15 ന്