Home Entertainment സാമ്പത്തിക തട്ടിപ്പ്: നടി ജാക്വിലിൻ ഫർണാണ്ടസിനെ പ്രതിചേർത്ത് ഇഡി

സാമ്പത്തിക തട്ടിപ്പ്: നടി ജാക്വിലിൻ ഫർണാണ്ടസിനെ പ്രതിചേർത്ത് ഇഡി

54
0

215 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബോളിവുഡ് താരം ജാക്വിലിൻ ഫർണാണ്ടസിലെ പ്രതിചേർത്താണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഡൽഹി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് നടിയെ പ്രതി ചേർത്തിരിക്കുന്നത്. തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് ജാക്വിലിനാണെന്ന് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

സുകേഷ് ചന്ദ്രൻ കൊള്ളക്കാരനാണെന്ന് ജാക്വിലിന് അറിയാമായിരുന്നു. സുകേഷുമായി ജാക്വിലിൻ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. പത്ത് കോടിയുടെ സമ്മാനങ്ങൾ ജാക്വിലിന് സുകേഷ് നൽകിയിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നടിയുടെ ഏഴ് കോടിയിലികം രൂപയും സ്വത്തുക്കൾ ഇഡി കണ്ടെടുത്തിട്ടുണ്ട്.

Previous articleബാങ്കുകൾ എഴുതിത്തള്ളിയത് കോടികളുടെ വായ്പകൾ
Next articleശമ്പളം നല്‍കാതെ ജീവനക്കാരോട് 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടരുത്’: ഹൈക്കോടതി